2018, ഏപ്രിൽ 1, ഞായറാഴ്‌ച

സംശയം വേണ്ട........

മംഗളം ടെലിവിഷൻ വിട്ടു.....സീനിയർ ന്യൂസ് എഡിറ്റർ സ്ഥാനത്ത് ഇനി ഉണ്ടാകില്ല....ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായി...

കാരണം???? നിലപാട് തന്നെ.....

എ കെ ശശീന്ദ്രൻ പെൺകെണിക്കേസ്, ആ വാർത്ത പുറത്ത് വിട്ട മാധ്യമസ്ഥാപനം തന്നെ വസ്തുതകൾ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താതെ പിന്നാമ്പുറത്ത് രഹസ്യ നീക്കത്തിലൂടെ ഒതുക്കി തീർത്ത് വാർത്തയെ തന്നെ അട്ടിമറിച്ച നടപടി അങ്ങെയറ്റം ലജ്ജാകരമാണ്. ആ നടപടിയിൽ മൗനം പുലർത്തുന്ന, ആ നടപടിയെ പിന്തുണയ്ക്കുന്ന, പ്രത്യക്ഷമായോ പരോക്ഷമായോ എതിർക്കാത്ത ചിഫ് എഡിറ്ററുടെ, ടെലിവിഷൻ മാനേജ്മെൻറിൻറ് നിലപാടിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി എതിർപ്പും വിമർശനവും അവജ്ഞയും രേഖപ്പെടുത്തി പടിയിറങ്ങി.  

എതിർപ്പ് നിലപാടുകളോടാണ്, വ്യക്തിയോടല്ല... 

ചീഫ് എഡിറ്റർ വ്യക്തിപരമായി ഗുരുസ്ഥാനീയനാണ്. ജേർണലിസത്തിൽ ഞാൻ പിച്ചവയ്ക്കുമ്പോൾ അദ്ദേഹം ജേർണലിസത്തിൽ മഹാമേരു ആണ്. ആ ബഹുമാനവും  സ്നേഹവും ഹൃദയത്തിൽ അവസാന ശ്വാസം വരെ സൂക്ഷിക്കും. സൂക്ഷിച്ചുകൊണ്ട് തന്നെ പെൺകെണിക്കേസ് ഒത്തുതീർപ്പാക്കിയതിലുളള അദ്ദേഹത്തിൻറെ നിലപാടിൽ യോജിപ്പില്ലാത്തതിനാൽ, ""ശശീന്ദ്രൻ മന്ത്രിയാകുന്നതിൽ തെറ്റ് എന്ത്??"" എന്ന ചോദ്യവുമായി ചർച്ച നയിക്കാൻ ആവശ്യപ്പെട്ട അദ്ദേഹത്തിൻറെ നിലപാടിൽ ഒരിക്കലും യോജിപ്പില്ലാത്തതിനാൽ ഗുഡ്ബൈ പറഞ്ഞു. 

പോരാട്ടം തുടരും...അതിശക്തമായി

പെൺകെണിക്കേസിൽ
കേരള ഹൈക്കോടതിയിൽ രണ്ടു കേസുകൾ നടത്തുന്നു. 

1. പെൺകെണി വാർത്തയും മന്ത്രിക്കെതിരായ കേസ് ഉണ്ടായ സാഹചര്യവും കേസ് ഒത്തുതീർത്തതും CBI അന്വേഷിക്കണം

2. മന്ത്രിക്കെതിരായി തിരു. സി ജെ എം കോടതിയിലെ കേസ് പുനർ നടപടികൾക്ക് വിധേയമാക്കണം

പിൻമാറാൻ ഏറെ സമ്മർദ്ദമുണ്ട്.  പക്ഷേ കോടതി രണ്ടു കേസുകളും തളളുകയോ കോളളുകയോ ചെയ്യുന്നത് വരെ നടപടികളുമായി മുന്നോട്ട് പോകും..ജയവും തോൽവിയും പ്രസക്തമല്ല...

കേരള മുഖ്യമന്ത്രിക്ക് മുന്നിലും ഇതേ കാര്യം വിശദമാക്കി രണ്ട് പരാതി നൽകിയിട്ടുണ്ട്. 

Your petition is registered in CM's Office with a Docket No:G180103358 Please Save this Docket No. for future reference.

cmo.kerala.gov.in : Your Petition : G180103358 is forwarded to Office Of ADGP(Head Quarters)

cmo.kerala.gov.in : Your Petition : G180103358 is forwarded to Office of DGP (CrimeS)

Your Petition Submitted Before Honorable Chief Minister has been Registered in CMO as G180300626. Docket Number and Subsequently Diarised in e-Office as per 2301964/2018/HOME(OS)

ഇനി എന്ത്??

അറിയില്ല.....സ്ഥാപനങ്ങളുടെ പേര് മുന്നിൽ കണ്ടല്ല മാധ്യമപ്രവർത്തന പരിശീലനം നേടിയത്....മാധ്യമ പ്രവർത്തകനായി തുടരണം തുടരും....വഴികൾ നിശ്ചയവുമില്ല.... 

""- - നിശിതമായി വിമർശിച്ചവർക്കും കണ്ണടച്ച് പിന്തുണച്ചവർക്കും നന്ദി - -"" വേണ്ട........

മംഗളം ടെലിവിഷൻ വിട്ടു.....സീനിയർ ന്യൂസ് എഡിറ്റർ സ്ഥാനത്ത് ഇനി ഉണ്ടാകില്ല....ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായി...

കാരണം???? നിലപാട് തന്നെ.....

എ കെ ശശീന്ദ്രൻ പെൺകെണിക്കേസ്, ആ വാർത്ത പുറത്ത് വിട്ട മാധ്യമസ്ഥാപനം തന്നെ വസ്തുതകൾ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താതെ പിന്നാമ്പുറത്ത് രഹസ്യ നീക്കത്തിലൂടെ ഒതുക്കി തീർത്ത് വാർത്തയെ തന്നെ അട്ടിമറിച്ച നടപടി അങ്ങെയറ്റം ലജ്ജാകരമാണ്. ആ നടപടിയിൽ മൗനം പുലർത്തുന്ന, ആ നടപടിയെ പിന്തുണയ്ക്കുന്ന, പ്രത്യക്ഷമായോ പരോക്ഷമായോ എതിർക്കാത്ത ചിഫ് എഡിറ്ററുടെ, ടെലിവിഷൻ മാനേജ്മെൻറിൻറ് നിലപാടിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി എതിർപ്പും വിമർശനവും അവജ്ഞയും രേഖപ്പെടുത്തി പടിയിറങ്ങി.  

എതിർപ്പ് നിലപാടുകളോടാണ്, വ്യക്തിയോടല്ല... 

ചീഫ് എഡിറ്റർ വ്യക്തിപരമായി ഗുരുസ്ഥാനീയനാണ്. ജേർണലിസത്തിൽ ഞാൻ പിച്ചവയ്ക്കുമ്പോൾ അദ്ദേഹം ജേർണലിസത്തിൽ മഹാമേരു ആണ്. ആ ബഹുമാനവും  സ്നേഹവും ഹൃദയത്തിൽ അവസാന ശ്വാസം വരെ സൂക്ഷിക്കും. സൂക്ഷിച്ചുകൊണ്ട് തന്നെ പെൺകെണിക്കേസ് ഒത്തുതീർപ്പാക്കിയതിലുളള അദ്ദേഹത്തിൻറെ നിലപാടിൽ യോജിപ്പില്ലാത്തതിനാൽ, ""ശശീന്ദ്രൻ മന്ത്രിയാകുന്നതിൽ തെറ്റ് എന്ത്??"" എന്ന ചോദ്യവുമായി ചർച്ച നയിക്കാൻ ആവശ്യപ്പെട്ട അദ്ദേഹത്തിൻറെ നിലപാടിൽ ഒരിക്കലും യോജിപ്പില്ലാത്തതിനാൽ ഗുഡ്ബൈ പറഞ്ഞു. 

പോരാട്ടം തുടരും...അതിശക്തമായി

പെൺകെണിക്കേസിൽ
കേരള ഹൈക്കോടതിയിൽ രണ്ടു കേസുകൾ നടത്തുന്നു. 

1. പെൺകെണി വാർത്തയും മന്ത്രിക്കെതിരായ കേസ് ഉണ്ടായ സാഹചര്യവും കേസ് ഒത്തുതീർത്തതും CBI അന്വേഷിക്കണം

2. മന്ത്രിക്കെതിരായി തിരു. സി ജെ എം കോടതിയിലെ കേസ് പുനർ നടപടികൾക്ക് വിധേയമാക്കണം

പിൻമാറാൻ ഏറെ സമ്മർദ്ദമുണ്ട്.  പക്ഷേ കോടതി രണ്ടു കേസുകളും തളളുകയോ കോളളുകയോ ചെയ്യുന്നത് വരെ നടപടികളുമായി മുന്നോട്ട് പോകും..ജയവും തോൽവിയും പ്രസക്തമല്ല...

കേരള മുഖ്യമന്ത്രിക്ക് മുന്നിലും ഇതേ കാര്യം വിശദമാക്കി രണ്ട് പരാതി നൽകിയിട്ടുണ്ട്. 

Your petition is registered in CM's Office with a Docket No:G180103358 Please Save this Docket No. for future reference.

cmo.kerala.gov.in : Your Petition : G180103358 is forwarded to Office Of ADGP(Head Quarters)

cmo.kerala.gov.in : Your Petition : G180103358 is forwarded to Office of DGP (CrimeS)

Your Petition Submitted Before Honorable Chief Minister has been Registered in CMO as G180300626. Docket Number and Subsequently Diarised in e-Office as per 2301964/2018/HOME(OS)

ഇനി എന്ത്??

അറിയില്ല.....സ്ഥാപനങ്ങളുടെ പേര് മുന്നിൽ കണ്ടല്ല മാധ്യമപ്രവർത്തന പരിശീലനം നേടിയത്....മാധ്യമ പ്രവർത്തകനായി തുടരണം തുടരും....വഴികൾ നിശ്ചയവുമില്ല.... 

""- - നിശിതമായി വിമർശിച്ചവർക്കും കണ്ണടച്ച് പിന്തുണച്ചവർക്കും നന്ദി - -""
http://svpradeeptvm.blogspot.in/

2016, ജനുവരി 6, ബുധനാഴ്‌ച

കൈരളി പീപ്പിള്‍ ചീഫ് ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് എസ്.വി പ്രദീപ് പ്രവാസി ശബ്ദത്തില്‍ കോളം എഴുതുന്നു 'വൂള്‍ഫ്'സ് ഐ'
http://goo.gl/uHwrVG
പ്രമുഖ മാധ്യമ പ്രവർത്തകനും കൈരളി-പീപ്പിൾ ടിവി ചീഫ് ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് എസ്.വി പ്രദീപ് പ്രവാസി ശബ്ദം പത്രത്തിൽ കോളം എഴുതുന്നു. 'വൂള്‍ഫ്'സ് ഐ' എന്നാണ്‌ അദ്ദേഹം കൈകാര്യം ചെയ്യുന്ന കോളത്തിന്റെ പേർ. കേരള രാഷ്ട്രീയത്തിലെ വാർത്തകൾക്ക് പുറകിലെ അതീവ രഹസ്യങ്ങളും പുറത്തുവരാത്ത നിഗൂഢതകളും ഇവിടെ അനാവരണം ചെയ്യും. ഒരു മാധ്യമത്തിലും പുറത്തുവരാത്ത രഷ്ട്രീയ പാർട്ടികളുടെ അകത്തളങ്ങളിലെ രഹസ്യങ്ങൾ ആയിരിക്കും പ്രദീപ് ഈ കോളത്തിലൂടെ പുറത്തുവിടുന്നത്.
? അദ്ദേഹം കൈകാര്യം ചെയ്യുന്ന കൈരളി പീപ്പിൾ ചാനലിൽ എന്തുകൊണ്ട് ഇതെല്ലാം പുറത്താക്കുന്നില്ല? എന്ന ചോദ്യം വായനക്കാർക്ക് ഉണ്ടാകാം.
ഒരു ചാനലും ഓൺലൈൻ പത്രവും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്. ചാനലിനുള്ള ചില പരിമിതികൾ നവ മാധ്യമങ്ങൾക്കില്ല- ഇതാണ്‌ അതിനുത്തരം.
? കൈരളി ചാനലിൽ ആയതിനാൽ രാഷ്ട്രീയം ഉണ്ടാകില്ലേ എന്ന ചോദ്യമായിരിക്കാം അടുത്തത്.
പ്രദീപിന്റെ രാഷ്ട്രീയം അദ്ദേഹം ഓരോ ദിവസവും ഏറ്റെടുക്കുന്നതും അവതരിപ്പിക്കുന്നതുമായ വിഷയങ്ങളാണ്‌. ഇദ്ദേഹത്തിന്‌ യാതൊരു രാഷ്ട്രീയ പ്രൊഫൈലും ഇല്ല എന്ന് വളർന്നതും പ്രവർത്തിച്ചതുമായ ചരിത്രം തന്നെ സാക്ഷി.തിരുവനന്തപുരം ലോ കോളേജ്ജിൽ പഠിച്ച കാലഘട്ടത്തിൽ പോലും ഒരു വിദ്യാർഥി സംഘടനയിൽ പോലും ഇദ്ദേഹം ചേരാതെ മാറിനിന്നത് വ്യക്തിപരമായി അറിയാവുന്നതും ഇവിടെ വെളിപ്പെടുത്തട്ടെ.
എസ്.വി.പ്രദീപിനേ പോലുള്ള കേരള രാഷ്ട്രീയത്തിലെ ഉള്ളുകള്ളികൾ ആരിയാനാകുന്ന മികവുറ്റ മാധ്യമ പ്രവർത്തകരെ അവതരിപ്പിക്കാൻ സാധിക്കുന്നതിൽ പ്രവാസി ശബ്ദം അഭിമാനിക്കുന്നു. അദ്ദേഹത്തിന്റെ പരിചയപ്പെടാം- പ്രൊഫൈൽ കൊടുക്കുന്നു- എഡിറ്റർ
എസ് വി പ്രദീപ്..... തിരുവനന്തപുരം ഗവ. ലോ കോളേജിൽ നിന്നും നിയമ ബിരുദം....
തിരുവനന്തപുരം പ്രസ്ക്ലബിൽ നിന്നും പത്രപ്രവർത്തനത്തിൽ ഡിപ്ലമോ..... കേരള സർവ്വകലാശാല തുടർ വിദ്യാഭ്യാസ പത്രപ്രവർത്തന പരിശീലന കേന്ദ്രത്തിൽ വിസിറ്റിംഗ് ഫാക്കൽറ്റി...
കലാകൗമുദി..ഓൾ ഇന്ത്യ റേഡിയോ ന്യൂസ്..ദുരദർശൻ ന്യൂസ്..ജയ്ഹിന്ദ് ന്യൂസ്..മനോരമ ന്യൂസ്...മീഡിയവൺ ന്യൂസ്..എന്നിവിടങ്ങളിൽ മാധ്യമപ്രവർത്തനം..നിലവിൽ കൈരളി-പീപ്പിൾ ടിവിയിൽ ചീഫ് ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ്
Follow :-
https://www.facebook.com/svpradeeptvm
http://svpradeeptvm.blogspot.in
https://twitter.com/Pradeep2S
in.linkedin.com/in/svpradeeptvm
https://plus.google.com/u/0/+SVPradeep1
Whatsapp 9495827909/7356873030

ആർ ശങ്കർ പ്രതിമാ അനാച്ഛാദനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നിലെ ചുരുളഴിയുന്നു. വിവാദ രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്നത് എവിടെ? അവ വെളളാപ്പളളിക്ക് ചോർത്തിയതിൻറെ അജണ്ട എന്ത്? എസ് വി പ്രദീപ് എ‍ഴുതുന്നു; വിശദ വായനയ്ക്ക്:-
http://dailyindianherald.com/r-shankar-statue-secret-behi…/…
കൂടാതെ www.facebook.com/svpradeeptvm
ആർ ശങ്കർ പ്രതിമാ അനാച്ഛാദനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് പിന്നിലെ രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്നത് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ രഹസ്യാന്വേഷണ റിപ്പോർട്ടുകളിൽ. നിശ്ചിത ഇടവേളകളിൽ കൃത്യമായും പ്രത്യേക സന്ദർഭങ്ങളിൽ അതിനുവേണ്ടിയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് തയ്യാറാക്കാറുണ്ട്. വസ്തുതകൾ സമൂഹത്തിലെ വിവിധ തലങ്ങളിൽ നിന്ന് ശേഖരിച്ച് ഉയർന്ന ഉദ്യോഗസ്ഥർ അവലോകനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. ഇങ്ങനെ തയ്യാറാക്കിയ റിപ്പോർട്ടിൽ മുഖ്യമന്ത്രിയെ പരാമർശിക്കുന്ന ഭാഗങ്ങൾ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും കെ പി സി സി പ്രസിഡൻറ് വി എം സുധീരനും ചിരിക്കാൻ വക നൽകുന്നതാണെങ്കിലും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ചിരിപ്പിക്കുന്നതല്ല.
*മുഖ്യമന്ത്രിയുടെ ജനസമ്മിതി നാൾക്കുനാൾ ഇടിയുന്നു. *പൊതുസമൂഹത്തിൽ ചിലവിഭാഗങ്ങളിൽ ഒഴിച്ച് ശക്തമായ സംശയവും രോഷവും മുഖ്യമന്ത്രിക്ക് നേരെ രൂപപ്പെട്ടിട്ടുണ്ട്.
*കോൺഗ്രസ് പാർട്ടിയിലും യു.ഡി.എഫ് ഘടക കക്ഷി അണികളിലും സമാന വികാരം.
*ഏതുസാഹചര്യത്തിലും മുഖ്യമന്ത്രിക്ക് നേരെ ഒറ്റപ്പെട്ടതെങ്കിലും ആക്രമണങ്ങൾ ഉണ്ടാകാനുളള സാധ്യതകൾ ഏറെയാണ്.
*അടിയന്തിരമായി മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിക്കണം.
* വൻ ജനാവലി ഒത്ത് കൂടുന്ന പരിപാടികൾ മുഖ്യമന്ത്രി ഒഴിവാക്കണം.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സാധാരണ റിപ്പോർട്ടുകൾക്കൊപ്പം കേരള സന്ദർശനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ സുരക്ഷാവിഭാഗം തയ്യാറാക്കിയ പ്രത്യേക റിപ്പോർട്ടിലും സമാന വസ്തുതകൾ വന്നതോടെ ആണ് കാര്യങ്ങൾ ഗൗരവമായത്. ഈ വസ്തുതകൾ ഏറ്റവും അടുത്തറിയാവുന്ന ഉമ്മൻചാണ്ടി വിരുദ്ധനായ മന്ത്രി ഇതുമായി ബന്ധപ്പെട്ട് വിലയിരുത്തിയത് ഐ എസ് ആർ ഒ ചാരക്കേസിനെ തുടർന്ന് 1994 ൽ കരുണാകരനെതിരെ സംസ്ഥാനത്ത് നിലനിന്ന രാഷ്ട്രീയ അവസ്ഥ എന്നാണ്. ഈ വസ്തുതകൾ വെളളാപ്പളളിക്ക് ചോർന്ന് കിട്ടിയത് എവിടെ നിന്ന്? ചോർന്നത് രാഷ്ട്രീയപരമായി ശരിയായിരിക്കാം,നിയമപരമായും ധാർമ്മികമായും ശരിയോ?
കേന്ദ്രസർക്കാരിൻറേയും പ്രധാനമന്ത്രിയുടെ ഓഫീസിൻറേയും രഹസ്യങ്ങൾ നിലവിലെ രാഷ്ട്രീയ അവസ്ഥയിൽ മുഖ്യ സംഘാടകന് ലഭിക്കുക സ്വാഭാവികം.എന്നാൽ സംസ്ഥാന സർക്കാരിൻറേതോ? സംസ്ഥാന രഹസ്യാന്വേഷണ റിപ്പോർട്ട് വെളളാപ്പളളിക്ക് ചോർത്തിയത് ഉമ്മൻചാണ്ടി അല്ലെന്ന് ഉറപ്പ്. കാരണം ചോർന്നാൽ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സന്ദർഭത്തിൽ ഉമ്മൻചാണ്ടിയുടെ താൽപര്യങ്ങൾക്ക് വിലയിടിയും.മാത്രവുമല്ല ചോർന്ന് കിട്ടിയ കേന്ദ്ര സംസ്ഥാന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ട എസ് എൻ ഡി പിയുടെ മനസ്സ് ഉമ്മൻചാണ്ടിയുമായും വെളളാപ്പളളിയുമായും ഏറെ അടുപ്പമുളള ഒരു ഘടകക്ഷി നേതാവ് ശ്രദ്ധയിൽപെടുത്തിയതിൻറെ അടിസ്ഥാനത്തിൽ ഉമ്മൻചാണ്ടിയുടെ മനസാക്ഷിസുക്ഷിപ്പുകാരായ മുതിർന്ന മന്ത്രിയും എം എൽ എ യും ചർച്ചചെയ്ത് പ്രശ്നംരമ്യമായി പരിഹരക്കാൻ ആഴ്ചകൾക്ക് മുമ്പ് ഫോർമുല രൂപപ്പെടുത്തിയിരുന്നു. വിഷയം അവിടെ അവസാനിക്കുമെന്ന് ഇരു വിഭാഗവും കരുതി. എന്നാൽ ഇവരുടെ ധാരണ തെറ്റിച്ചത് രാഹുൽ ഗാന്ധി നിയോഗിച്ച കേരളസർവ്വേ സംഘത്തിൻറെ വാരാന്ത്യ വിലയിരുത്തൽ യോഗം.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നിയോഗിച്ച സർവ്വേ സംഘത്തിൻറെ വാരാന്ത്യ വിലയിരുത്തൽ യോഗം കഴിഞ്ഞ ആഴ്ച അവസാനം ചേർന്നിരുന്നു. അവിടെ ഉമ്മൻചാണ്ടിക്കെതിരായ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ രഹസ്യാന്വേഷണ വിഭാഗ റിപ്പോർട്ട് ഉമ്മൻചാണ്ടി വിരുദ്ധർ പരമാവധി തങ്ങൾക്ക് അനുകൂലമാക്കാൻ ശ്രമിച്ചു. സർക്കാർ റിപ്പോർട്ടുകളും രാഹുൽ സർവ്വേ സംഘത്തിൻറെ റിപ്പോർട്ടും യോജിച്ചു എന്നിടത്താണ് അടിയൊഴുക്കുകളുടെ രാഷ്ട്രീയ പാഠം വായിക്കേണ്ടത്. രഹസ്യാന്വേഷണ റിപ്പോർട്ട് വെളളാപ്പളളിക്ക് ചോർത്തിയതിനെതിരെ ഉമ്മൻചാണ്ടി പക്ഷം ചന്ദ്രഹാസമിളക്കി. തനിക്ക് ചോർന്ന് കിട്ടിയ വിവരങ്ങൾ വെളളാപ്പളളി രഹസ്യമായി രണ്ട് നേതാക്കളോട് പറഞ്ഞതൊക്കെ സർവ്വേയോഗത്തിൽ പരസ്യമായി. ആരൊക്കെയാണ് ചോർത്തലിന് പിന്നിലെന്ന് പേരെടുത്ത് പറഞ്ഞ് ഉമ്മൻചാണ്ടി പക്ഷം വലിച്ചുകീറി. അവിടുന്ന് തുടങ്ങിയ ഉമ്മൻചാണ്ടി കോർഗ്രൂപ്പിൻറെ സടകുടഞ്ഞെണീക്കലാണ് നിലവിലെ വിവാദങ്ങളുടെ രാഷ്ട്രീയ കാതൽ.
ഹിഡൻ ഓപ്പറേഷൻ :- പതിവിൽ നിന്ന് വ്യത്യസ്തമായി ഓപ്പറേഷൻ നടത്തിയത് മുഖ്യമന്ത്രിയുടെ മാധ്യമ വിഭാഗം. പത്രക്കുറിപ്പ് ഇറങ്ങും മുമ്പ് മാധ്യമ വിഭാഗത്തിലെ പ്രധാനി രഹസ്യമായി തലസ്ഥാനത്തെ രണ്ട് മൂന്ന് മുതിർന്ന മാധ്യമപ്രവർത്തകരെ സ്വകാര്യമായി വിളിച്ച് അജണ്ട വ്യക്തമാക്കി. പിന്നെ നടന്നത് വിവരിക്കേണ്ട കാര്യമില്ല. ചർച്ച ഗതിമാറുന്നത് കണ്ട് ഉമ്മൻചാണ്ടി വിരുദ്ധർ പകച്ചു. ഗതികെട്ട് ഉമ്മൻചാണ്ടി അനുകൂല മുദ്രാവാക്യങ്ങളുമായി രംഗത്തിറങ്ങേണ്ടി വന്നു.
നിരീക്ഷണം :- ഉമ്മൻചാണ്ടി വിരുദ്ധർ രാഷ്ട്രീയ പാഠം ഉമ്മൻചാണ്ടിയിൽ നിന്നും പഠിക്കണം. അതാണ് ഉമ്മൻചാണ്ടി പൊളിറ്റിക്സ്. കരുണാകര ശിഷ്യനായിട്ടും രമേശ് ചെന്നിത്തലയും ആൻറണി ശിഷ്യനായിട്ടും വി എം സുധീരനും ഉമ്മൻചാണ്ടിക്കെതിരായ രാഷ്ട്രീയ അടവുകൾ ഫലവത്താക്കാൻ പഠിച്ചിട്ടില്ലന്നതിൻറെ അവസാന ഉദാഹരണമാണ് ആർ ശങ്കർ പ്രതിമാ അനാച്ഛാദന വിവാദം.
നിയതി വാക്യം:- ഐ എസ് ആർ ഒ ചാരകേസിൽ കരുണാകരനെ രാജിവയ്പ്പിക്കാനുളള ക്യാമ്പയിന് നേതൃത്വം നൽകിയ ഉമ്മൻചാണ്ടി അടിസ്ഥാനമാക്കിയത് കരുണാകരന് എതിരായ രഹസ്യാന്വേഷണ റിപ്പോർട്ട്. പൊതുപരിപാടികളിൽ ഉമ്മൻചാണ്ടി അനുകൂലികൾ ശക്തമായി ഓരിയിട്ടപ്പോൾ കരുണാകരൻ രാജിക്ക് നിർബന്ധിതനായി. തലസ്ഥാനത്ത് അന്താരാഷ്ട്ര ചലച്ചിത്ര ഉദ്ഘാടന വേദിയിൽ ഉമ്മൻചാണ്ടിയും കൂവൽ നേരിട്ടെന്നത് നിയതി.പ്രധാനമന്ത്രിയുടെ സാന്നിധ്യമുളള ശങ്കർ പ്രതിമാ അനാച്ഛാദനവേദിയിൽ ഉമ്മൻചാണ്ടി കൂവൽ നേരിട്ടിരുന്നെങ്കിലോ!? പുതുതായി മാറി മറിഞ്ഞ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുന്ന ഉമ്മൻചാണ്ടിയുടെ നിയതി എന്താവും!?നിയതിക്ക് മാത്രമാകും ഉത്തരം നൽകാൻ സാധിക്കുക.

2015, ഡിസംബർ 13, ഞായറാഴ്‌ച




ബിജു രാധാകൃഷ്ണൻറെ തെളിവായ ലൈംഗിക സിഡി ആരുടെ കൈയ്യിൽ ? ബിജുവിനെകൊണ്ട് സിഡി തെളിവ് സോളാർ കമ്മീഷനിൽ പറയിച്ച ഉന്നതർ ആര് ?സോളാർ കേസിൽ ഇനി അന്വേഷിക്കേണ്ട ഘടകം എന്ത്?എസ് വി പ്രദീപ് എ‍ഴുതുന്നു
വിശദ വായനയ്ക്ക് Express Kerala , Daily Indian Herald, Pravasi Shabdam , Braveindia News
http://goo.gl/V73VPD
http://dailyindianherald.com/solar-scam-biju-radhakrishna…/…
http://goo.gl/Y3wBK6
http://braveindianews.com/cjg
സോളാർ കേസിൽ ഏറ്റവും പ്രധാന്യമുളള രണ്ട് കാര്യങ്ങൾ 'സാമ്പത്തിക അഴിമതിയും' 'ലൈംഗിക അഴിമതിയും'. സാമ്പത്തിക അഴിമതിയിൽ, സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ നയത്തെ പിൻപറ്റി മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓഫീസടക്കം എല്ലാ സർക്കാർ സംവിധാനങ്ങളേയും ദുരുപയോഗം ചെയ്ത്, പതിനായിരം കോടിയോളം രൂപ തട്ടിയെടുത്ത കഥ, സിൻട്രല്ല കഥകളെക്കാളും അതിശയിപ്പിക്കുന്നത് . സാമ്പത്തിക അഴിമതി പുതിയ കാര്യമല്ല. അതിന് പിന്നിൽ ശിപായി മുതൽ കേന്ദ്രമന്ത്രിമാരുടെ വരെ സാന്നിധ്യം തെളിവ് ശേഖരണ ഘട്ടത്തിൽ സാക്ഷികൾ പറഞ്ഞതും ബോധ്യപ്പെടുത്തിയതും ബോധ്യപ്പെട്ടതും ആണ്. 'ലൈംഗിക അഴിമതി',,ഇതിലാണ് കേരളം ഇനിയും ഞെട്ടുന്ന വിവരങ്ങൾ പുറത്ത് വരാനുളളത്.
സോളാർ കേസ് ജനശ്രദ്ധയിൽ സ്വാധീനം ഉറപ്പിക്കുന്നത് സാമ്പത്തിക തട്ടിപ്പ് എന്ന നിലയിലല്ല മാത്രമല്ല. മറിച്ച് അതിനെക്കാൾ എറെ, 'ലൈംഗിക' ആരോപണത്തിൽ നിന്നാണ്. ആരോപണം ഉന്നയിച്ച വ്യക്തി അന്ന് അറിയപ്പെട്ടത് വ്യവസായി ഡോ.ബി.ആർ നായർ എന്ന പേരിൽ. പിന്നീട് അദ്ദേഹം ഇന്നത്തെ ബിജു രാധാകൃഷ്ണനായി. തൻറെ ഭാര്യയ്ക്കും ഉമ്മൻചാണ്ടി മന്ത്രിസഭയിലെ ഒരു മന്ത്രിക്കും അവിഹിത ബന്ധമുണ്ട് എന്നായിരുന്നു പരാതി. പരാതി മാത്രമല്ല, മന്ത്രിയുടെ വീട്ടിലെത്തി തല്ലുണ്ടാക്കുകയും ചെയ്തു. ഡോ.ബി.ആർ നായർ മാത്രമല്ല പരതി ഉന്നയിച്ചത്. മന്ത്രിയുടെ ഭാര്യയും. ഇരുവരുടേയും പരാതി വെറും വാക്കാൽ അല്ലായിരുന്നു. നിശ്ചല ചിത്രങ്ങളും വീഡിയോയും ഉപയോഗിച്ച്. മന്ത്രിയുടെ ഭാര്യ തെളിവുകൾ കാണിച്ചതും സമർപ്പിച്ചതും അന്നത്തെ ചീഫ് വിപ്പിനെ. ഡോ.ബി.ആർ നായർ എന്ന ബിജുരാധാകൃഷ്ണൻ തെളിവുകൾ കാട്ടിയതും സമർപ്പിച്ചതും ഒരു കോൺഗ്രസ് എം പി യെയും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയേയും. ഭർത്താവിൻറെ അവിഹിത സിഡി ഭാര്യയും, ഭാര്യയുടെ അവിഹിത സിഡി ഭർത്താവും ആദ്യം കാണിച്ചത് തങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ടവരെ. ലക്ഷ്യം, പ്രശ്നം രമ്യമായി പരിഹരിച്ച് മുന്നോട്ട് പോവുക. നിശ്ചല-വീഡിയോ തെളിവുകളെ കുറിച്ച്, കാണിച്ചവരും കണ്ടവരും നിഷേധിക്കാത്തതിനാലും പരസ്യമായി അംഗീകരിച്ചതിനാലും പ്രശ്നം രമ്യതയിൽ പരിഹരിക്കുക മാത്രം ലക്ഷ്യമായിരുന്നതിനാലും സിഡി കൃത്രിമമായി ഉണ്ടാക്കാത്ത യാഥാർത്ഥ്യമാണ്. ഇക്കാര്യത്തിൽ എന്തിനാണ് ഇന്ന് ഇത്ര സംശയം!!!!???
സരിതയുടെ സന്തോഷ ഭാവത്തിലെ ഉച്ചിമുതൽ പെരുവിരൽ വരെ ചെരിച്ചും വളച്ചും ഉളള നഗ്നമേനി നിശ്ചല-വിഡിയോ ദൃശ്യങ്ങൾ ആയി പുറത്തുവിട്ടത് ആര്? അതൊക്കെ കൃത്രിമം ആണെന്ന് ആർക്കും വാദമില്ല. വീഡിയോ കണ്ട ലോകർ മുഴുവൻ ചോദിച്ചു അപ്പുറത്ത് ആരൊക്കെ? അത് ചോദിച്ചവരുടെ കൂറ്റമല്ല. അങ്ങനെ ആയിരുന്നു വീഡിയോയുടെ സ്വഭാവം. അപ്പൂറത്തുണ്ടായവർ ആരൊക്കെ? വസ്തുതകളും സാഹചര്യങ്ങളും മനസിലാക്കി വിലയിരുത്തിയാൽ ബിജു രാധാകൃഷ്ണൻ പറയുന്ന ലൈംഗിക സിഡികൾ നിലവിലുണ്ട്. തർക്കം ഒരുകാര്യത്തിൽ മാത്രം. ""ഞാൻ ഇല്ല, നീ ഉണ്...""എന്നതിൽ.
ഉന്നതർ തന്നെ ലൈംഗികമായി ചൂഷണം ചെയ്തു എന്നും ബലിയാടാകാൻ തന്നെ കിട്ടില്ലെന്നും ആദ്യം ഭീഷണി മുഴക്കിയത് സരിത. ആരൊക്കെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്ന് കാട്ടി ഇരുപത്തിമൂന്ന് പേജുളള കത്ത് എഴുതിയതും സരിത. കത്തിലെ ആരോപണങ്ങൾക്ക് കൃത്യമായ നിശ്ചല-വീഡിയോ തെളിവുണ്ടെന്ന് പറഞ്ഞതും സരിത. പിന്നീട് സാമ്പത്തിക നേട്ടത്തിന് കത്തും തെളിവുകളും പലർക്കായി വീതം വച്ച് നൽകിയതും സരിത. സരിതയുടെ കത്തും തെളിവുകളും കണ്ടു എന്ന് പരസ്യമായും വെങ്യാ ർത്ഥത്തലും പത്രസമ്മേളനങ്ങളിലും മറ്റും പറഞ്ഞവരിൽ മുൻ ചീഫ് വിപ്പ് , മുൻ മന്ത്രിയും ഒരു പാർട്ടിയുടെ നിലവിലെ ചെയർമാനും, നിലവിലെ കെ പി സി സി പ്രസിഡൻഡിൻറേയും മുൻ കെ പി സി സി പ്രസിഡൻറും നിലവിൽ മന്ത്രിയുമായ ആളുടേയും മനസാക്ഷി സൂക്ഷിപ്പ്കാരിൽ രണ്ടുപേർ , മുൻ ആഭ്യന്തര മന്ത്രി. ഡി വൈ എസ് പി തൊട്ട് മുകളിൽറാങ്കുളള നാല് പോലീസ് ഉദ്യോഗസ്ഥർ , മുൻ കേന്ദ്രമന്ത്രി, മന്ത്രിസഭയിൽ നിന്നും പുറത്താക്കപ്പെട്ട മന്ത്രി. രഹസ്യമായി സമ്മതിക്കുന്നവരിൽ പ്രമുഖരായ രണ്ട് വ്യവസായ ഗ്രൂപ്പുകളും. ഇവരാണത്രേ സാമ്പത്തിക പരാധീനത ഇല്ലാതാക്കാൻ സരിതയെ സഹായിക്കുന്നത് എന്നാണ് ഇവരുടെ അവകാശവാദം. അപ്പോൾ ലൈംഗിക സിഡികൾ ഇല്ലെന്ന് എങ്ങനെ വാദിക്കാനാകും.
സരിതയും ബിജുരാധാകൃഷ്ണനും വ്യവസായ പങ്കാളികൾ മാത്രമല്ല ദമ്പതികൾ ആയിരുന്നു എന്നാണ് അവർ തന്നെ അവകാശപ്പെടുന്നത്. അടുപ്പക്കാരായ പ്രമുഖർക്ക് മുന്നിൽ മുൻ മന്ത്രി ഭാര്യ പരാതി പറയാനുപയോഗിച്ച നിശ്ചല ദൃശ്യം ഒഴിവാക്കിയുളള സിഡിയുംബിജുരാധാകൃഷ്ണൻ പരാതി പറയാനുപയോഗിച്ച സിഡിയും ഒരേ തരമാണ്. അതായത് ഭാര്യ സരിതയുടെ ശേഖരത്തിൽ നിന്നും ബിജു കണ്ടെടുത്ത് നൽകിയ സിഡി. ആരോപണത്തിന് കാരണമായ എല്ലാ വേഴ്ചകളും നടക്കുന്നത് ഈ സംഭവത്തിനും മുമ്പാണ്. മുൻ മന്ത്രിയും സരിതയും ഉൾപ്പെട്ട സിഡി ബിജു കണ്ട് പകർത്തിയെങ്കിൽ മറ്റു ചിത്രങ്ങൾ ബിജുവിന് അപ്രാപ്യമാകുന്നതെങ്ങനെ?
സരിതയും ബിജുവും കൂട്ട് കച്ചവടമാണ് നടത്തിയത്. അപ്പോൾ സരിത പറതയുന്ന കാര്യങ്ങൾ മാത്രം വിശ്വസിക്കുന്നതെങ്ങനെ? അങ്ങനെ ആയിരിക്കണമെന്ന് സരിത സംരക്ഷിക്കുമെന്ന് ഉത്തമ ബോധ്യമുളളവർക്ക് വാദിക്കാം. പക്ഷേ സത്യം ചികയുന്നവർക്ക് കൂട്ട് കച്ചവടക്കാരൻ പറയുന്നതും ശ്രദ്ധിക്കേണ്ടി വരും. അത് ശ്രദ്ധയിലേക്ക് കൊണ്ട് വരികയും മറ്റുളളവരെ പ്രേരിപ്പിക്കുകയും ചെയ്യുമ്പോൾ സരിതയും വിശ്വാസികളും ഹാലിളകുന്നതെന്തിന്? സരിതയും ബിജുവും മത്സരിച്ച് വിലപറയുന്നത് സർക്കാർ അധിപൻറേയും അംഗങ്ങളുടേയും മാനത്തെ ആണ്. അപമാനം തോന്നുന്നത് ആത്മാർത്ഥമായിട്ടാണെങ്കിൽ "മാനനഷ്ടകേസ്" എന്നൊരു വകുപ്പ് എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല?
സോളാർകമ്മീഷന് മുന്നിൽ മുഖ്യമന്ത്രി ഉൾപ്പെട്ട അവിഹിത ബന്ധം സ്ഥിരീകരിക്കുന്ന തെളിവുണ്ടെന്ന് വെറുതെ വിളിച്ച് പറയാൻ മാത്രം മണ്ടനല്ല ബിജു. അത് താൽക്കാലിക ലാഭത്തിനുളള പൊളളയായ ആരോപണം മാത്രമായി അധപതിച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് മറ്റാരെക്കാളും നന്നായി അറിയുന്നതും ബിജുവിന് തന്നെ. കൊലക്കേസ് പ്രതിയായിരിക്കെ രാജ്യത്തെ പാർലമെൻറംഗത്തേയും മുഖ്യമന്ത്രിയേയും സന്ദർശിച്ച് മണിക്കൂറോളം കൂടിക്കാഴച നടത്തിതയെന്ന് അവരെക്കൊണ്ട് സമ്മതിപ്പിച്ച മിടുക്കൻ. ഈ കുറിപ്പിലെ വീഡിയോ ക്ലിപ്പിങ്ങുകൾ അടങ്ങിയ തെളിവുകൾ അടുത്തറിഞ്ഞവരുടെ പട്ടിക സൂക്ഷമായി വിലയിരുത്തിതാൽ ആരാണ് ബിജുവിനെക്കൊണ്ട് സോളാർ കമ്മീഷനിൽ കാര്യങ്ങൾ വിളിച്ച് പറയിക്കുന്നതെന്ന് മനസിലാകും. ആരോപണത്തിന് പിന്നിൽ ഗൂഢാലോചന എന്ന് മുഖ്യമന്ത്രി പറയുമ്പോഴും പ്രതിപക്ഷത്തെ അദ്ദേഹം പേരെടുത്ത് പറയാത്തതും ശ്രദ്ധേയും.
ബിജു രാധാകൃഷ്ണൻ പറയുന്ന തെളിവുകൾ തെടി തമിഴ്നാട്ടിലൊന്നും അലയേണ്ട കാര്യമില്ല. കൊല്ലത്തെ ഒരു ഷഡ്യൂൾ ബാങ്കിൻറെ ലോക്കറിൽ തെളിവുകളുടെ ഒരു കോപ്പി ഭദ്രം. ബിജുവിനിത് അറിയില്ലായിരിക്കാം. വ്യവസായ ഗ്രൂപ്പുകളുടെ ജോയിൻറ് കസ്റ്റോഡിയനിൽ. സോളാർ കേസിൽ ശക്തമായ അന്വേഷണമുണ്ടാകേണ്ടത് "ലൈംഗിക അഴിമതിയിലാണ്" എന്നാൽ ഇനിയും ഞട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുമെന്ന് ഉറപ്പ്.
SV Pradeep 9495827909, www.facebook.com/svpradeeptvm

2015, ഡിസംബർ 8, ചൊവ്വാഴ്ച

എറണാകുളം ഗസ്റ്റ് ഹൗസിൽ ഉമ്മൻ ചാണ്ടിയുടേയും ബിജു രാധാകൃഷ്ണൻറേയും ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച അവസാനിക്കുമ്പോൾ ബിജു രാധാകൃഷ്ണൻ കൈകൂപ്പിയും ഉമ്മൻചാണ്ടി കൈവീശിയും പറഞ്ഞ് അവസാനിപ്പിച്ച "രണ്ട് വാചകങ്ങൾ"". അതിലാണ്, ഇനിയും വെളിച്ചത്ത് വരാനുളള സോളാർ കച്ചവടത്തിൻറെ പിന്നാമ്പുറ കഥകൾ ഒളിഞ്ഞിരിക്കുന്നത്.എസ് വി പ്രദീപ് എ‍ഴുതുന്നു.
Read The Below Links In Details:- Express Kerala, Big News, Daily Indian Herald, Pravasi Shabdam
http://goo.gl/XIIxEx
http://goo.gl/dXWfYX
http://dailyindianherald.com/chief-minister-oommen-chandy…/…
http://goo.gl/Jd4FEk
തട്ടിപ്പ് വിവാദങ്ങൾ ഉണ്ടാകും മുമ്പ് സൗരോർജ്ജം കേന്ദ്രീകരിച്ച് വലിയൊരു വ്യവസായ സാമ്പ്രാജ്യത്തിൻറെ, ശൃംഖലയുടെ, ശിലയിടൽ കർമ്മങ്ങൾ അടിക്കടി നടക്കുമ്പോൾ അത് മനസിലാക്കിയ മാധ്യമപ്രവർത്തകർ സംരംഭത്തെ കുറിച്ച് കോൺഗ്രസ് നേതാക്കളോട് തമാശരൂപത്തിൽ സംസാരിച്ചിരുന്നു. ലോകത്ത് രാഷ്ട്രീയ നേതാക്കൾക്കിടയിൽ വ്യവസായ സംരംഭങ്ങൾ പുത്തരിയല്ലെന്നും സംശയത്തിനോ ചർച്ചയ്ക്കോ സ്ഥാനമില്ലെന്നുമായിരുന്നു പലരുടേയും നിലപാട്. അതെ,, പുതിയകാല സാമൂഹിക ആവശ്യങ്ങൾ മുൻകൂട്ടി കണ്ട് രൂപം കൊടുത്ത വൻ വ്യവസായ സംരംഭം. ആരൊക്കെയാണ് സംരംഭത്തിൻറെ, ശൃംഖലയുടെ, കേന്ദ്ര ബിന്ദു. അത് വെളിവാക്കുന്നത് ആയിരുന്നു ഉമ്മൻചാണ്ടിയുടേയും ബിജുരാധാകൃഷ്ണൻറേയും ഗസ്റ്റ്ഹൗസ് കൂടിക്കാഴ്ചയിലെ "അവസാന രണ്ട് വാചകങ്ങൾ"
സൗരോർജ്ജ വ്യവസായത്തിൻറെ ആശയക്കാർ ബിജുരാധാകൃഷ്ണനോ സരിത എസ് നായരോ അല്ല. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയവുമായി അടുത്ത് ബന്ധമുളള വ്യവസായം തുടങ്ങി വിജയിപ്പിക്കാൻ മാത്രം പ്രാപ്തനല്ല, ഭാര്യയുടെ കൊലക്കേസിൽ ജീവപര്യന്തം ഇരുമ്പഴി തുറിച്ച് നോക്കിയിരുന്ന ബിജു രാധാകൃഷ്ണൻ. സരിത ബിജുവിൻറെ ആശ്രിതയും. പതിനായിരം കോടി രൂപയിലധികം പ്രാരംഭ നിക്ഷേപം ലക്ഷ്യമിടുന്ന സംരംഭം. വളർച്ചയുടെ ഘട്ടങ്ങളിൽ ഇതിൻറെ ഇരട്ടിയിലധികം നിക്ഷേപം ലക്ഷ്യം. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സബ്സിഡി സമയാസമയം നേടി എടുക്കേണ്ട സംരംഭം. സംസ്ഥാന സർക്കാരിൻറെ കരട് സൗരോർജ്ജ നയം, 2017 ൽ ലക്ഷ്യമിട്ടിരുന്നത് 500 MW വൈദ്യുതി. പിന്നെ വർഷാവർഷം വിപുലീകരണം. ഒപ്പം ഫറൂക്ക് അബ്ദുല്ല ആവർത്തിച്ച് പാർലമെൻറിൽ പ്രഖ്യാപിച്ച കേന്ദ്രസർക്കാർ നയവും. അവിടെ വൻകിട വ്യവസായ സംരംഭത്തിൻറെ,ശൃംഖലയുടെ, വലിയ സാധ്യതകൾ തിരിച്ചറിഞ്ഞ് ബുദ്ധി പ്രവർത്തിപ്പിച്ചവർ ചില്ലറക്കാരല്ല. അക്കാര്യം വ്യക്തമായിരുന്നു ഗസ്റ്റ്ഹൗസ് കൂടിക്കാഴ്ചയിലെ "അവസാന രണ്ട് വാചകങ്ങളിൽ".
ബിജുരാധാകൃഷ്ണന് ഉമ്മൻചാണ്ടിയെ കാണാൻ മറ്റാരുടേയും ശുപാർശ ആവശ്യമില്ല. കാരണം വൻ സാധ്യതകളുളള സൗരോർജ്ജ വ്യവസായത്തിന് ബീജാവാപം സംഭവിക്കുമ്പോൾ വിരലിലെണ്ണാവുന്ന ക്യാൻവാസിംഗ് ഏജൻറുമാരിൽ ഒരാളായി ബിജുരാധാകൃഷ്ണനും ഉണ്ടായിരുന്നു. ക്യാൻവാസിംഗ് ഏജൻറിൽ നിന്നും കളക്ഷൻ ഏജൻറും യൂണിറ്റ് ഹെഡും പ്രോജക്ട് കോർഡിനേറ്ററുമായി വളരാൻ ബിജു രാധാകൃഷ്ണന് അധികം സമയം വേണ്ടിവന്നില്ല. ഇതിനിടയിൽ കൈപിടിച്ച് സരിതയെ കൂടെകൂട്ടിയതും ബിജുവിന് നേട്ടമായി. സൂചിപ്പിച്ച തസ്തികകൾക്കപ്പുറം സംരംഭത്തിൽ ബിജു ആരുമായിരുന്നില്ല. കാരണം അടുത്ത ഇരുപത്തി അഞ്ച് വർഷം മുൻകൂട്ടികണ്ട് വ്യാവസായിക പദ്ധതി തയ്യാറാക്കിയത് പുതുപ്പളളി ഹൗസിൽ വച്ച് ഉമ്മൻചാണ്ടിയുടെ ആണും പെണ്ണും ചേർന്ന പിന്തുടർച്ചക്കാർ. അവർ രൂപം നൽകിയതാകട്ടെ കുടുംബ വ്യവസായ സാമ്പ്രാജ്യത്തിനും. മാതൃകയാക്കിയത് മറ്റ് സംസ്ഥാനങ്ങളിലേയും വിദേശത്തേയും പ്രമുഖ രാഷ്ട്രീയ നേതാക്കളെ. എന്തിനേറെ സോണിയ ഗാന്ധിയും മകളും മരുമകനും വ്യാവസായിക അധിപതികളായി മുന്നിലുണ്ടല്ലോ. ഇതൊക്കെ മനസിലാക്കാൻ പദ്ധതിയുടെ സ്വഭാവവും, ഇടപാടുകാരേയും,ശൃംഖലയിലെ കണ്ണികളേയും, നടപ്പാക്കിയ ബിസിനസ്സ് തന്ത്രങ്ങളും പഠിച്ചാൽ മതി. ഗസ്റ്റ്ഹൗസ് കൂടിക്കാഴ്ചയിലെ "അവസാന രണ്ട് വാചകങ്ങൾ" ഇക്കാര്യങ്ങൾ അടിവരയിടും.
ഏതൊരു വൻകിട വ്യവസായ സംരംഭത്തിലും മദ്യവും മദിരാക്ഷിയും അടങ്ങുന്ന വാരാന്ത്യ വർഷാന്ത്യ കൂടിച്ചേരലുകൾ സ്വാഭാവികം. അതൊക്കെ അങ്ങെയറ്റം പ്രൊഫഷണലായി ബിസിനസ്സ് താൽപര്യങ്ങൾക്ക് മാത്രമായി ഷെഡ്യൂൾ ചെയ്യുന്നതും. പുതുപ്പളളി ഹൗസ് രൂപം കൊടുത്ത് വികസിപ്പിച്ചുകൊണ്ടുവന്ന വ്യവസായ സാമ്പ്രാജ്യത്തിന് വിനയായത്, നാല് പേരുടെ പ്രണയവും ലൈംഗികതയും, ബിസിനസിനപ്പുറം വൈകാരികതലങ്ങളിലേക്ക് കടന്നതാണ്. അത് കൃത്യസമയത്ത് തിരിച്ചറിഞ്ഞ് നിയന്ത്രിക്കുന്നതിലും നടപടി എടുക്കുന്നതിലും പുതുപ്പളളി ഹൗസിലെ പിന്തുടർച്ചക്കാർ പരാജയപ്പെട്ടു. അല്ലെങ്കിൽ വ്യവസായ യാത്രയ്ക്കിടെ ഉടലെടുത്ത ബിജു - സരിത മത്സരത്തെ വ്യാവസായികാർത്ഥത്തിൽ തന്നെ മുതലാക്കാമെന്ന അതിബുദ്ധി വിനയായി.
ബിജുരാധാകൃഷ്ണൻ - ശാലുമേനോൻ ബന്ധവും, സരിത നായർ - ഗണേഷ് കുമാർ ബന്ധവും കൈവിട്ട കളിയായി മാറിയിട്ടും നടപടിക്ക് പകരം സമവായം തേടിയത് തിരിച്ചടി ആയി. ബിസിനസ് പണം പ്രണയ ധൂർത്തിന് മറയായിട്ടും തിരിച്ചറിഞ്ഞ് നടപടി ഉണ്ടായില്ല. ബിജുവും സരിതയും പരസ്പരം കുറ്റപ്പെടുത്തി "മാഡത്തോട്" നിരന്തരം പരാതി പറഞ്ഞപ്പോൾ സാറും പിന്തുടർച്ചക്കാരും റിപ്പോർട്ട് തേടിയത് ജോപ്പൻ, ജിക്കു, സലീം എന്നിവരിൽ നിന്നും. വരുമാനത്തിൻറെ ശരാശരി വീതംവയ്പ്പിലും ഇടപാടുകളിലും കണ്ണുമഞ്ഞളിച്ചുപോയ ഇവരുടെ റിപ്പോർട്ടിംഗ് കൃത്യമായില്ല. മാത്രവുമല്ല കച്ചവട ഓഹരി കൃത്യമായി പോക്കറ്റിലെത്തിക്കുന്ന ഇടനിലക്കാരെ വിമർശിച്ച് പറയാൻ മന്ത്രിമാർ ഉൾപ്പെടെയുളള നേതാക്കൾക്ക് കഴിഞ്ഞതുമില്ല. ധൂർത്തും ലൈംഗിക അരാജകത്വവും അപക്വതയും കടപുഴകിച്ചത് കേന്ദ്ര സംസ്ഥാന ഖജനാവിനെ കൂട്ട് പിടിച്ച് പുതുപ്പളളി ഹൗസ് പടുത്തുയർത്താൻ തുടങ്ങിയ ബിസിനസ് സാമ്പ്രാജ്യത്തെയാണ്.
""സർ, മാഡത്തോടും മകനോടും മകളോടും അപ്പപ്പോൾ കാര്യങ്ങളൊക്കെ കൃത്യമായി വ്യക്തമാക്കിയിരുന്നു, ആത്മാഭിമാനത്തിന് മുറിവേറ്റ് , നിൽക്കാനാകാതെ വന്നാൽ പിന്നെ ഞാനെന്ത് ചെയ്യും, ഇക്കണക്കിന് പോയാൽ എല്ലാം തകരും"" കേട്ടിരുന്ന ഉമ്മൻ ചാണ്ടി ബിജുവിനെ സമാധാനിപ്പിച്ചു. ""കാര്യങ്ങളൊക്കെ ശരിയാകും, നമുക്ക് ശരിയാക്കാം, ബിജു ധൈര്യമായി പോകൂ.""
ഉമ്മൻചാണ്ടി - ബിജു രാധാകൃഷ്ണൻ ഗസ്റ്റ്ഹൗസ് കൂടിക്കാഴ്ച അവസിനിപ്പിച്ച വാചകങ്ങൾ. പക്ഷേ അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ട് പോയിരുന്നു. ഡോ. യാമിനി തങ്കച്ചി എല്ലാ തെളിവും പരാതിയായി സാക്ഷാൽ പി സി ജോർജ്ജിന് മുന്നിൽ അവതരിപ്പിച്ച് കഴിഞ്ഞിരുന്നു. അടിയന്തരമായി കൂടിക്കാഴ്ചയ്ക്ക് പി സി ജോർജ് സമയം ചോദിച്ചതിൻറെ ഗുട്ടൻസ് അപ്പോഴും ഉമ്മൻചാണ്ടി മനസിലാക്കിയിരുന്നില്ല. പുതുപ്പളളി ഹൗസിലെ കാരണവരുടെ അനുഗ്രഹത്താൽ പിന്തുടർച്ചക്കാർ രൂപം നൽകി വികസിപ്പിച്ചു വന്ന വൻ വ്യവസായ സംരംഭത്തിൻറെ, ശൃംഖലയുടെ, ആണിക്കല്ല് അവിടെ ഇളകി തുടങ്ങി.
ഉമ്മൻ ചാണ്ടി മാന്യനാണ്. തൻറെ പിന്തുടർച്ചക്കാരുടെ സ്വപ്നമായ കുടുബ ബിസിനസ്സ് പൊട്ടി പാളീസായിട്ടും അതിന് അടിത്തറപാകാൻ സഹായിച്ച വൻ സ്രാവുകളെ സംരക്ഷിക്കുന്നതിലൂടെ. അതുവഴി ഒരു പോറലും ഏൽക്കാതെ തൻറെ എല്ലാമെല്ലാമായ പിന്തുടർച്ചക്കാരെ സംരക്ഷിച്ച് നിറുത്തുക ലക്ഷ്യം. ബലിയാടായത് വെറും പരൽ മീനുകൾ മാത്രം. അതുകൊണ്ടാണ് പരൽമീനുകളുടെ ബ്ലാക്ക്മെയിൽ രാഷ്ട്രയം ജീവൻ തുടിച്ച് നില നിൽക്ക്കുന്നതും, വൻ സ്രാവുകൾ ഒളിഞ്ഞും തെളിഞ്ഞും വിറയ്ക്കുന്നതും.
പിൻകുറിപ്പ് :- മക്കൾ സ്നേഹവും മറിയം റഷിദ മഞ്ഞകഥകളും ഉയർത്തിക്കാട്ടി കെ കരുണാകരൻറെ രാജി പരസ്യമായി ആവശ്യപ്പെട്ടത് സാക്ഷാൽ ഉമ്മൻചാണ്ടി. സരിത മഞ്ഞകഥകളും ഉമ്മൻ ചാണ്ടിയുടെ മക്കൾ സ്നേഹവും കോൺഗ്രസിൽ ചിരിയുടെ മാലപ്പടക്കമാകുമ്പോൾ നിയതിയുടെ വാക്യം സ്വന്തം നാവാൽ ഉമ്മൻ ചാണ്ടി വിസ്തരിച്ചു. ""അപമാനിച്ച് ഇറക്കി വിടാമെന്ന് ആരും കരുതേണ്ട""
SV Pradeep, 9495827909 / www.facebook.com/svpradeeptvm